വിവാദ നിയമനം ; സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മുന്‍ എസ്.എഫ്.ഐ നേതാവ്

കൊച്ചി : ഹൈക്കോടതിയിലെ കേസുകളുടെ ഏകോപനത്തിനായി മുഖ്യമന്ത്രിയുടെ സ്പെഷ്യല്‍ ലെയ്സണ്‍ ഓഫീസറായി എ. വേലപ്പന്‍ നായരെ നിയമിച്ചതിനെതിരെ ആഞ്ഞടിച്ച് മുന്‍ എസ്.എഫ്.ഐ നേതാവ് രംഗത്ത്. എസ്.എഫ്.ഐ മുന്‍ മലപ്പുറം ജില്ലാ കമ്മറ്റി അംഗവും കോഴിക്കോട് ബാറിലെ പ്രമുഖ അഭിഭാഷകനുമായ എന്‍.വി.പി റഫീക്ക് ആണ് ഇടതു സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്.
നാട് ദുരിതമനുഭവിക്കുന്ന ഘട്ടത്തിലുള്ള ഈ നിയമനം വേലപ്പന്‍ നായര്‍ ഏറ്റെടുക്കരുതെന്നും റഫീക്ക് ഫേയ്‌സ് ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.

ഫേയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ :

ഇന്ന് കേരള സംസ്ഥാനത്ത് വേലപ്പൻ നായർ എന്ന വ്യക്തിയെ മുഖ്യമന്ത്രിയുടെ ഓഫിസും അഡ്വക്കറ്റ് ജനറിന്റെ ഓഫിസും തമ്മിൽ ഉള്ള ലെയ്സൺ പ്രവർത്തനം നടത്തുന്നതിന് അഡ്വക്കറ്റ് ജനറലിന്റെ ഓഫിസ് കേന്ദ്രികരിച്ച് പ്രവർത്തിക്കുന്നതിന് ലെയ്സൺ ഓഫിസർ ആയി ഗവ: പ്ലിഡറുടെ ശമ്പള സ്കെയ്ലിൽ നിയമിച്ചു ഉത്തരവ് വന്നു. ഈ കാര്യത്തിൽ പൊതു ജനങ്ങൾക്ക് വിഷയം കാര്യമായി മനസ്സിൽ ആയില്ല എന്ന് ഇന്ന് വന്ന പ്രതികരണങ്ങളിൽ നിന്നും മനസ്സിൽ ആയി. ഫേസ്ബുക്ക് പുലികൾ ആയ പരിസ്തിഥി പീനൽ കോഡ് (304) , പെരുമന, ജഹാംഗീർ , ജയശങ്കർ തുടങ്ങിയവർ ഈ വിഷയത്തിൽ മൗനം പാലിച്ചതിനാലും ഈ കാര്യത്തിൽ കുറച്ച് കൂടി കാര്യങ്ങൾ വ്യക്തമാക്കാം എന്ന് കരുതി ഈ പോസ്റ്റ് ഇടുന്നു.
1. കേരള സർക്കാർ വാദിയായും എതിർകക്ഷിയായും ഹൈക്കോടതിൽ ധാരാളം കേസുകൾ ഉണ്ട്. ഈ കേസുകൾ കൈകാര്യം ചെയുന്നതിനായി 140 ളം വക്കീലൻമാരെ സർക്കാർ കരാർ അടിസ്ഥാനത്തിൽ ഒരു ലക്ഷം രൂപയിൽ അധികം പ്രതിമാസം ശമ്പളം നൽകി നിയമിച്ചിട്ടുണ്ട്.
ഈ കേസുകളിലെ വിവരങ്ങളും മറ്റും ക്രോഡീകരിക്കാനും സിസ്റ്റമാറ്റിക് ആക്കാനും വേണ്ട പ്രവർത്തനങ്ങൾ നടത്താനും വേണ്ടിയാണ് വേലപ്പൻ നായരെ നിയമിക്കുന്നത്‌.
വേലപ്പൻ നായർക്ക് സർക്കാർ നൽകുന്നത് സീനിയർ ഗവ: പ്ലീഡർക്ക് നൽകുന്ന ശമ്പളവും.
കേരള സർക്കാരിന്റെ നിയമവകുപ്പിനുള്ളിൽ നിലവിൽ അനേകം കഴിവുള്ള നിയമ ബിരുദധാരികൾ പല ഉയർന്ന പോസ്റ്റുകളിലും ഉണ്ടായിരിക്കെ തന്നെ പുറമേ നിന്ന് ഇത്തരത്തിൽ ഒരാളെ ഉയർന്ന സാലറി നൽകി നിയമിക്കേണ്ട സാഹചര്യം ഉണ്ടോ?.
ഈ വേലപ്പൻ നായർ ഇത്രയും വലിയ പുലി ആണോ എന്ന് എനിക്ക് അറിയില്ല.
ഇത്തരം തീരുമാനങ്ങൾ വരുമ്പോൾ അതിൽ തെറ്റുണ്ടെങ്കിൽ ഒരഭിപ്രായവും പറയാതെ ഇരിക്കുന്നത് യുവജന സംഘടന ഭാരവാഹികൾക്ക് ഭൂഷണം ആണോ?
ഇതൊക്കെ ചെയ്യുമ്പോൾ ഇതിന്റെ അനന്തരഫലം ആലോചിക്കാൻ മാത്രം കഴിവ് ഇല്ലാത്തവർ ആണോ ഭരണ വർഗ്ഗം. എന്ത് കൊണ്ട് സർവീസ് സംഘടനകൾ ഈ കാര്യത്തിൽ മൗനം പാലിക്കുന്നു. നിയമ വകുപ്പിലെ ജീവനക്കാരെ നിങ്ങൾക്ക് ഇതിനെതിരെ ശബ്ദിക്കാൻ എന്ത് കൊണ്ട് സാധിക്കുന്നില്ല. കേരള ത്തിലെ മുഴുവൻ ഇടത് പക്ഷ സർക്കാർ ജീവനക്കാരും മറ്റുള്ളവരുടെ മുൻപിൽ തല താഴ്ത്തി ഇരിക്കേണ്ട സാഹചര്യത്തിലും എന്തിന് വേണ്ടി മൗനം പാലിക്കുന്നു.
പ്രിയ മുഖ്യമന്തി ഇത് നാണക്കേട് ആണ്. ലെയ്സൺ ഓഫിസറെ വെക്കു. ഒന്നോ, പത്തോ പക്ഷെ അത് നിയമ വകുപ്പിൽ നിന്നോ ഗവ:പ്ലീഡർമാരിൽ നിന്നോ ആകട്ടെ. അല്ല എങ്കിൽ കേരള ഹൈക്കോർട്ട് ക്ലാർക്ക് അസോസിയഷൻ നിന്നും പ്രഗൽഭനായ ഒരു ക്ലാർക്കിനെ ചോദിക്കൂ.അവർ അഭിമാനത്തോടെ തരും. ഹോണറേറിയത്തിന് അവർ ജോലി ചെയ്യും ഈ വേലപ്പൻ നായരുടെ പത്തിരട്ടി മേൻമയോടെ. പ്രിയ വേലപ്പൻ നായർ താങ്കൾ അൽപമെങ്കിലും ആത്മാഭിനമുണ്ടെങ്കിൽ ഈ ജോലി താങ്കൾ എറ്റെടുക്കരുത്.
Adv. N.v.p. Rafeeque
Calicut.

Top