പഞ്ച് ചെയ്ത ശേഷം മുങ്ങുന്ന സെക്രട്ടേറിയേറ്റ് ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും; സര്‍ക്കാര്‍

തിരുവന്തപുരം :സെക്രട്ടേറിയേറ്റില്‍ രാവിലെ ഓഫീസിലെത്തി പഞ്ച് ചെയ്ത ശേഷം മുങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍. പഞ്ച് ചെയ്ത ശേഷം മുങ്ങുന്നവരെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ കണ്ടെത്തി കര്‍ശന നടപടിയെടുക്കുമെന്ന് പൊതുഭരണ പ്രിന്‍സിപ്പള്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ ഇറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കി.

പിണറായി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം പഞ്ചിങ് കര്‍ശനമാക്കിയിരുന്നു.വൈകി ഓഫീസില്‍ എത്തുന്നവരെ കണ്ടെത്താന്‍ വേണ്ടിയാണ് സര്‍ക്കാര്‍ പഞ്ചിങ് ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഇതിനെ മറികടക്കാനുള്ള തന്ത്രങ്ങള്‍ ഉദ്യോഗസ്ഥര്‍ തന്നെ കണ്ടെത്തി. പല ഉദ്യോഗസ്ഥരും രാവിലെ 9 മണിക്ക് മുന്‍പ് എത്തി പഞ്ച് ചെയ്ത് ശേഷം പുറത്തുപോകുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് കര്‍ശന നടപടിയെടുക്കുമെന്ന് പൊതുഭരണ പ്രിന്‍സിപ്പള്‍ സെക്രട്ടറി ബിശ്വനാഥ് പറഞ്ഞു

Top