കെഎസ്ആര്‍ടിസിക്ക് ശമ്പള, പെന്‍ഷന്‍ വിതരണത്തിനായി 130 കോടി സര്‍ക്കാര്‍ അനുവദിച്ചു

KSRTC

തിരുവനന്തപുരം: ശമ്പള- പെന്‍ഷന്‍ വിതരണത്തിന് കെഎസ്ആര്‍ടിസിക്ക് 130 കോടി അനുവദിച്ച് സര്‍ക്കാര്‍.

എല്ലാ മാസവും നല്‍കുന്ന 30 കോടിക്ക് പുറമെയാണ് ഈ ധനസഹായം. ഇന്നുതന്നെ പണം നല്‍കുമെന്നാണ് ധനമന്ത്രി തോമസ് ഐസക് അറിയിച്ചിരിക്കുന്നത്‌.

ഒരു മാസത്തെ പെന്‍ഷനും ശമ്പളവും ഇന്നും നാളെയുമായി വിതരണം ചെയ്യുമെന്നു ഗതാഗത മന്ത്രി തോമസ് ചാണ്ടി പറഞ്ഞു.

പെന്‍ഷന്‍ മുടങ്ങിയതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍കാര്‍ ചീഫ് ഓഫീസിനു മുമ്പില്‍ നേരത്തെ അനിശ്ചിതകാല ധര്‍ണ തുടങ്ങിയിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങളെല്ലാം മൂന്നുമാസത്തിനകം പരിഹരിക്കുമെന്നു തോമസ് ഐസക് ഉറപ്പു നല്‍കി.

Top