ശബരിമല; കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്ന് സമാധാന അന്തരീക്ഷം തകര്‍ക്കുന്നുവെന്ന് എം.എം മണി

ഇടുക്കി: ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസും ബിജെപിയും ഒന്നിച്ചു നിന്ന് നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കുകയാണെന്ന് മന്ത്രി എം.എം മണി.

കോടതി വിധി നടപ്പാക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്നും കോടതി വിധി ആദ്യം സ്വാഗതം ചെയ്തവരാണ് ഇപ്പോള്‍ എതിര്‍ക്കുകയും കലാപം നടത്തുകയും ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.

തന്ത്രിയുടെ കുടുംബ സ്വത്തല്ല ശബരിമല ക്ഷേത്രമെന്നും തന്ത്രി ക്ഷേത്രത്തിലെ ജീവനക്കാരന്‍ മാത്രമാണെന്നും അതിരുവിട്ട പ്രവര്‍ത്തനങ്ങള്‍ നിലനില്‍പ്പിനെ ബാധിക്കുമെന്നത് തന്ത്രി ഓര്‍ക്കുന്നത് നല്ലതാണെന്നും മന്ത്രി വ്യക്തമാക്കി.

Top