ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വെറും വാചകക്കസര്‍ത്ത്; വിമര്‍ശനവുമായി വിഡി സതീശന്‍

VD Satheesan

തിരുവനന്തപുരം: സര്‍ക്കാരിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വെറും വാചകക്കസര്‍ത്ത് മാത്രമെന്ന് വിഡി സതീശന്‍. അടിയന്തര ധനസഹായം പോലും ഒരു മാസമായിട്ട് പൂര്‍ത്തിയായില്ലെന്നും മുഖ്യമന്ത്രി വിദേശത്തായ ശേഷം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

നഷ്ടത്തിന്റെ കണക്കെടുപ്പ് നടപടികള്‍ ഇതു വരെയും തുടങ്ങിയിട്ടില്ലെന്നും ക്യാമ്പുകളില്‍ കഴിയുന്നവരെ താത്ക്കാലിക ഷെല്‍ട്ടറുകളിലേക്ക് മാറ്റുവാന്‍ ഇതു വരെയും തീരുമാനമായില്ലെന്നും ദുരിതാശ്വാസ പ്രവര്‍ത്തനം മുമ്പോട്ട് കൊണ്ടു പോകാന്‍ സാധിക്കാത്ത വിധം ഭരണസ്തംഭനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top