സര്‍ക്കാര്‍ ഉത്തരവിന് സ്റ്റേ, പരോള്‍ ലഭിച്ചവര്‍ ജയിലുകളിലേക്ക് മടങ്ങേണ്ടതില്ലെന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രിംകോടതി. പരോളും ഇടക്കാല ജാമ്യവും ലഭിച്ചവര്‍ ജയിലുകളിലേക്ക് മടങ്ങണമെന്ന സര്‍ക്കാരിന്റെ ഉത്തരവാണ് സുപ്രിം കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി അധ്യക്ഷനായ ബഞ്ചിന്റേതാണ് നടപടി.

പരോള്‍ ലഭിച്ചവര്‍ ഈ മാസം 26മുതല്‍ ജയിലുകളിലേക്ക് മടങ്ങണമെന്നായിരുന്നു കേരള സര്‍ക്കാരിന്റെ ഉത്തരവ്. ഈ ഉത്തരവാണ് ഇപ്പോള്‍ സുപ്രിംകോടതി സ്റ്റേ ചെയ്തിരിക്കുന്നത്.

നേരത്തെ, കൊവിഡ് സാഹചര്യം കണക്കിലെടുത്ത് തടവുകാര്‍ക്ക് അനുവദിച്ച ഇടക്കാല ജാമ്യവും പരോളും സുപ്രിംകോടതി നീട്ടി നല്‍കിയിരുന്നു. തടവുകാര്‍ക്ക് പരോള്‍ അനുവദിച്ചതിന്റെ വിശദാംശങ്ങള്‍ അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നു. സുപ്രിംകോടതി ഉത്തരവ് സര്‍ക്കാര്‍ ലംഘിച്ചെന്ന് ആരോപിച്ച് തൃശൂര്‍ സ്വദേശി രഞ്ജിത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി.

Top