സുപ്രീംകോടതി ഹിന്ദുക്കളുടെ വികാരം മാനിച്ചില്ല; ശബരിമല വിധിക്കെതിരെ മോഹന്‍ ഭാഗവത്

ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതികളെ കയറ്റണമെന്ന സുപ്രീംകോടതി വിധി കോടിക്കണക്കിന് ഹിന്ദുക്കളുടെ വികാരം മാനിക്കാതെയുള്ളതാണെന്ന് ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭാഗവത്. കുംഭമേള നടക്കുന്ന യു.പി.യിലെ പ്രയാഗ്രാജില്‍ വി.എച്ച്.പി. സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയില്‍ വിശ്വാസികളായ യുവതികള്‍ക്ക് പ്രവേശിക്കാനുള്ള അനുവാദമാണ് കോടതി നല്‍കിയത്. അവരെ ആരെങ്കിലും തടഞ്ഞാല്‍ സംരക്ഷണം നല്‍കണമെന്നും പറഞ്ഞിരിക്കുന്നു. എന്നാല്‍, യുവതികളായ വിശ്വാസികള്‍ക്കാര്‍ക്കും അവിടെ പോകാന്‍ താത്പര്യമില്ല. അതിനാല്‍ ശ്രീലങ്കയില്‍നിന്ന് യുവതിയെ കൊണ്ടുവന്ന് പിന്‍വാതിലിലൂടെ പ്രവേശിപ്പിക്കുകയായിരുന്നു -ഭാഗവത്
പറഞ്ഞു.

Top