സര്‍ക്കാര്‍ ഓഫീസുകളില്‍ കൊറോണ മുന്‍കരുതല്‍; സന്ദര്‍ശകര്‍ക്ക് നിയന്ത്രണം

തിരുവനന്തപുരം: കൊറോണ വൈറസ് മുന്‍കരുതലിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ സന്ദര്‍ശകരെ നിയന്ത്രിക്കാന്‍ തീരുമാനം. ഗര്‍ഭിണികളെയും അസുഖമുള്ളവരെയും പൊതുജന സമ്പര്‍ഗമുള്ള വിഭാഗങ്ങളില്‍ നിന്നും ഒഴിവാക്കും. ഇന്‍ഫ്രാറെഡ് തെര്‍മല്‍ ഉപയോഗിച്ചുള്ള പരിശോധനയ്ക്ക് ശേഷമായിരിക്കും ജീവനക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഓഫീസില്‍ പ്രവേശിക്കാന്‍ കഴിയുക.

അത്യാവശ്യമില്ലാത്ത ഔദ്യോഗിക യാത്രകള്‍ മീറ്റിംഗുകള്‍ എന്നിവ ഒഴിവാക്കാനും ജീവനക്കാര്‍ക്ക് നിര്‍ദ്ദേശമുണ്ട്. ഓഫീസ് ലിഫ്റ്റ് അംഗ പരിമിതര്‍ മാത്രം ഉപയോഗിക്കാനും നിര്‍ദ്ദേശമുണ്ട്. എല്ലാ ജീവനക്കാരും സ്വന്തം ആരോഗ്യം സംരക്ഷിക്കാനുള്ള നടപടികള്‍ സ്വയം സ്വീകരിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Top