നഴ്‌സുമാരുടെ സമരം ഒത്തു തീര്‍പ്പാക്കണം; യുഎന്‍എയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നാളെ

nurses

തൃശൂര്‍: നഴ്‌സുമാരുടെ സമരവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള സെക്രട്ടേറിയറ്റ് മാര്‍ച്ച് നാളെ. ചേര്‍ത്തല കെ.വി.എം ആശുപത്രിയിലെ 112ഓളം നഴ്‌സുമാര്‍ 268 ദിവസമായി തുടരുന്ന സമരം ഒത്തുതീര്‍പ്പണമെന്ന ആവശ്യമുന്നയിച്ചാണ് അസോസിയേഷന്റെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

രാവിലെ 11ന് സെന്‍ട്രല്‍ സ്‌റ്റേഡിയം പരിസരത്തു നിന്ന് ആരംഭിക്കുന്ന മാര്‍ച്ചില്‍ പതിനായിരത്തോളം നഴ്‌സുമാര്‍ അണിനിരക്കുന്നതാണ്. ട്രെയിനി സമ്പ്രദായം നിര്‍ത്തലാക്കണമെന്നും പുതുക്കിയ വിജ്ഞാപനത്തില്‍ വെട്ടിക്കുറച്ച അലവന്‍സുകള്‍ പുനഃസ്ഥാപിക്കണമെന്നും മാര്‍ച്ചിലൂടെ യുഎന്‍എ ആവശ്യപ്പെടുന്നുണ്ട്. മാര്‍ച്ച് യുഎന്‍എ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ഷ ഉദ്ഘാടനം ചെയ്യും.

2013ലെ മിനിമം വേദനം നടപ്പാക്കണമെന്നും ത്രീ ഷിഫ്റ്റ് സമ്പ്രദായം ഏര്‍പ്പെടുത്തണമെന്നും പിഎഫ്, ഇഎസ്‌ഐ ഉള്‍പ്പടെ നിയമാനുസരണമുള്ള ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് 10 മാസത്തിനടുത്തായി ചേര്‍ത്തല കെ.വി.എം ആശുപത്രിയിലെ നഴ്‌സുമാര്‍ സമരം ചെയ്യുന്നത്.

Top