കോടതിവിധിക്കെതിരെ അപ്പീലില്ല; സാലറി കട്ടിന് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കും

തിരുവനന്തപുരം: സാലറി കട്ട് കോടതി സ്റ്റേ ചെയ്തതോടെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവയ്ക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരും. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം.ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

അഞ്ച് മാസത്തേക്ക് ആറ് ദിവസത്തെ വീതം ശമ്പളം മാറ്റിവയ്ക്കാനായിരുന്നു തീരുമാനം. ഇത് കോടതി രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പുതിയ നീക്കം.

കോവിഡ് പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കുന്നത് നിരസിക്കുന്നതിന് തുല്യമാണെന്നും അത് നിയമപരമല്ലെന്നുമാണ് കോടതി വിധിച്ചത്.

ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാനില്ലെന്ന് സര്‍ക്കാര്‍ പറയുന്നു. ഹൈക്കോടതി ഉത്തരവ് കേന്ദ്രസര്‍ക്കാരിനും ബാധകമാണ്. അതിനാല്‍ കേന്ദ്രസര്‍ക്കാര്‍ വേണമെങ്കില്‍ അപ്പീല്‍ പോകട്ടേയെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.

Top