മാവോയിസ്റ്റ് ഭീഷണി; കൂടുതല്‍ സുരക്ഷ വേണമെന്ന് തുഷാര്‍ വെള്ളാപ്പള്ളി

കല്‍പ്പറ്റ: മാവോയിസ്റ്റ് ഭീഷണിയെ തുടര്‍ന്ന് കൂടുതല്‍ സുരക്ഷ വേണമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി.

ഇത് സംബന്ധിച്ച് സംസ്ഥാനസര്‍ക്കാരിന് കത്ത് നല്‍കി. മാവോയിസ്റ്റുകള്‍ തന്നെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും ഇപ്പോഴുള്ള സുരക്ഷ പോരെന്നും അതിനാല്‍ കൂടുതല്‍ സുരക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് തുഷാര്‍ സംസ്ഥാനസര്‍ക്കാരിന് കത്ത് നല്‍കിയിരിക്കുന്നത്.

വയനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.പി. സുനീറിനും എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിയ്ക്കും മാവോയിസ്റ്റ് ഭീഷണിയുള്ളതായി റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. സ്ഥാനാര്‍ഥികളെ തട്ടിക്കൊണ്ടു പോകുവാനോ പ്രചാരണ സ്ഥലത്ത് മാവോയിസ്റ്റുകള്‍ ആക്രമണം നടത്താനോ സാധ്യതയുള്ളതായാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

Top