കാട്ടുപന്നിയെ കൊല്ലുന്നതിന് മാര്‍ഗനിര്‍ദ്ദേശം ;സ്‌ഫോടകവസ്തുക്കളും വൈദ്യുതാഘാതവും പാടില്ല

തിരുവനന്തപുരം :കാട്ടുപന്നിയെ കൊല്ലുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളിറക്കി സര്‍ക്കാര്‍.സ്‌ഫോടകവസസ്തുക്കള്‍,വിഷം എന്നിവ ഉപയോഗിച്ചോ വെദ്യുതാഘാതമേല്‍പ്പിച്ചോ അല്ലാതെ അനുയോജ്യമായ രീതിയില്‍ കൊല്ലാമെന്നാണ് ഉത്തരവില്‍ പറയുന്നത്.

കഴിഞ്ഞ മന്ത്രിസഭായോഗത്തിലായിരുന്നു കാട്ടുപന്നി ശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ അവയെ വെടിവച്ച് കൊല്ലാന്‍ അതത് പ്രദേശത്തെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കികൊണ്ടുള്ള തീരുമാനമെടുത്തത്.തദ്ദേശസ്ഥാപനങ്ങളിലെ ഓണററി ലൈഫ് വാര്‍ഡന്‍മാര്‍ക്കായിരിക്കും ഇതിനുള്ള ഉത്തരവാദിത്തം നല്‍കുക.

കാട്ടുപന്നിയുടെ ശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ മാത്രമേ കൊലപ്പെടുത്തല്‍ നടത്താവൂ എന്ന് നിര്‍ദ്ദേശങ്ങളില്‍ പ്രധാനമായും പറയുന്നു.കാട്ടുപന്നിയെ വെടിവച്ച് കൊല്ലാമെന്ന് കൃത്യമായി ഉത്തരവില്‍ പറഞ്ഞിട്ടില്ല.പകരം കാട്ടുപന്നികളെ ഇല്ലാതാക്കാനുള്ള നടപടി സ്വീകരിക്കാമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.കൊല്ലുന്ന കാട്ടുപന്നിയുടെ ജഡം ശാസ്ത്രീയമായി സംസ്‌കരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

Top