കെഎസ്ആര്‍ടിസി താല്‍ക്കാലിക കണ്ടക്ടര്‍മാര്‍ വീണ്ടും സമരത്തിനൊരുങ്ങുന്നുവെന്ന്

ksrtc

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ നിന്ന് പിരിച്ചുവിട്ട താല്‍ക്കാലിക കണ്ടക്ടര്‍മാര്‍ വീണ്ടും സമരത്തിനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.

സര്‍ക്കാരിന്റെ വാഗ്ദാനങ്ങള്‍ നടപ്പാക്കിയില്ലെന്നാരോപിച്ചാണ് അടുത്തമാസം പകുതിയോടെ സമരം ആരംഭിക്കാന്‍ ഒരുങ്ങുന്നത്.

ചര്‍ച്ചയില്‍ നല്‍കിയ ഉറപ്പുകള്‍ സര്‍ക്കാര്‍ പാലിച്ചില്ലെന്നും ഇക്കാര്യങ്ങള്‍ വ്യക്തമാക്കി വകുപ്പ് മന്ത്രിയ്ക്കും എംഡിയ്ക്കും സമരസമിതി കത്ത് നല്‍കിയിട്ടുമ്‌ടെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്നും പിരിച്ചുവിട്ട കണ്ടക്ടര്‍മാര്‍ അറിയിച്ചു.

ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് കഴിഞ്ഞ ഡിസംബര്‍ 17-നായിരുന്നു താത്കാലിക കണ്ടക്ടര്‍മാരെ കെഎസ്ആര്‍ടിസി പിരിച്ചുവിട്ടത്.

Top