വനിതാ മതില്‍; സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് തെറ്റെന്ന് ചെന്നിത്തല

chennithala

തിരുവനന്തപുരം: ജനുവരി ഒന്നിന് നടക്കാനിരിക്കുന്ന വനിതാ മതിലിന് സര്‍ക്കാര്‍ സംവിധാനങ്ങളെ ഉപയോഗിക്കുന്നത് തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

വനിതാ മതിലിനായി സര്‍ക്കാര്‍ ഡോക്ടര്‍മാരെയും ആംബുലന്‍സുകളും ഉപയോഗിക്കുന്നതും പരീക്ഷ മാറ്റിവെച്ചതുമെല്ലാം ദൗര്‍ഭാഗ്യകരമാണെന്നും മതില്‍ പൊളിയുമെന്ന് കണ്ടപ്പോഴാണ് അവധി നല്‍കിയതെന്നും ചെന്നിത്തല പറഞ്ഞു.

വനിതാ മതിലിന്റെ പേരില്‍ സാങ്കേതിക സര്‍വ്വകലാശാല എഞ്ചിനീയറിംഗ് പരീക്ഷകള്‍ മാറ്റിവെച്ചു. ജനുവരി ഒന്നിന് നടത്താനിരുന്ന പരീക്ഷകള്‍ പതിനാലിന് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. അവധിയും ദേശീയ പണിമുടക്കും കണക്കിലെടുത്താണ് പരീക്ഷ മാറ്റിയതെന്നാണ് സര്‍വ്വകലാശാലയുടെ വിശദീകരണം.

Top