ഒരു ഡോസ് വാക്‌സീന്‍ എടുത്തവര്‍ക്കും തിയറ്ററില്‍ പ്രവേശിക്കാം, വിവാഹത്തിന് 200 പേര്‍വരെ

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഒരു ഡോസ് വാക്‌സീന്‍ എടുത്തവര്‍ക്കും സിനിമാ തിയറ്ററില്‍ പ്രവേശിക്കാം. നിലവില്‍ രണ്ടു ഡോസ് എടുത്തവര്‍ക്കാണു പ്രവേശനാനുമതി.

വിവാഹങ്ങളില്‍ 100 മുതല്‍ 200 പേര്‍വരെ പങ്കെടുക്കാം. അടച്ചിട്ട ഹാളാണെങ്കില്‍ 100 പേര്‍ മാത്രം, തുറന്ന സ്ഥലമാണെങ്കില്‍ 200.

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു രോഗലക്ഷണങ്ങള്‍ കണ്ടാല്‍ പ്രത്യേക കരുതല്‍ നല്‍കാനും കോവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചു.

Top