കൊച്ചി: കയ്യേറ്റ ആരോപണത്തെ തുടര്‍ന്ന് രാജിവെച്ച മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ സര്‍ക്കാര്‍. തോമസ് ചാണ്ടി അനധികൃതമായി ഭൂമി നികത്തിയെന്ന് സര്‍ക്കാര്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.
ഉപഗ്രഹ റിപ്പോര്‍ട്ട് അടക്കം തോമസ് ചാണ്ടിക്കെതിരെയുള്ള രേഖകള്‍ സര്‍ക്കാര്‍ ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്. എന്നാല്‍, രേഖകളില്‍ അവ്യക്തതയുണ്ടെന്ന് തോമസ് ചാണ്ടി ആരോപിച്ചു.
അതേസമയം കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് തോമസ് ചാണ്ടിക്കെതിരെ കേസെടുക്കാന്‍ കോട്ടയം വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. വിജിലന്‍സിന്റെ ത്വരിത അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
വിജിലന്‍സിന്റെ ശുപാര്‍ശകള്‍ കോടതി അംഗീകരിച്ചു. തണ്ണീർത്തട സംരക്ഷണ നിയമ ലംഘനം, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി. വരുന്ന 18നു കേസ് വീണ്ടും പരിഗണിക്കും.