സ്വര്‍ണവില കുറഞ്ഞു; 44,000ല്‍ താഴെ

കൊച്ചി: സംസ്ഥാനത്ത് 44,000 കടന്ന് മുന്നേറിയ സ്വർണവില കുറഞ്ഞു. ഇന്ന് 400 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണവില 44,000ൽ താഴെ എത്തി. 43,840 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില.

ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. 5480 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തിൽ 41,280 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. തുടർന്ന് തുടർച്ചയായ ദിവസങ്ങളിൽ വില താഴ്ന്ന് 9ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ എത്തി. 40,720 രൂപയായാണ് സ്വർണവില താഴ്ന്നത്. പിന്നീടുള്ള ദിവസങ്ങളിൽ വില ഉയർന്നാണ് സ്വർണവില റെക്കോർഡിട്ടത്.

എട്ടുദിവസത്തിനിടെ 3500 രൂപയാണ് വർധിച്ചത്. ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലേക്ക് കൂടുതൽ ആളുകൾ ഒഴുകിയെത്തിയതാണ് കഴിഞ്ഞദിവസങ്ങളിൽ വില ഉയരാൻ കാരണം.

Top