സ്വര്‍ണവില വര്‍ധിച്ചു; 42,000ലേക്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില തിരിച്ചുകയറി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് തിരിച്ചെത്തി. ഇന്ന് 80 രൂപയാണ് വര്‍ധിച്ചത്. 41,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 10 രൂപയാണ് ഉയര്‍ന്നത്. 5235 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 40,480 രൂപയായിരുന്നു സ്വര്‍ണവില. രണ്ടിന് 40,360 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില ഉയരുന്നതാണ് കണ്ടത്. സ്വര്‍ണവില 42,000 കടന്നും മുന്നേറുമെന്നാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്. 2020ലാണ് 42,000 രേഖപ്പെടുത്തി സ്വര്‍ണവില റെക്കോര്‍ഡിട്ടത്.

Top