440 രൂപ ഇടിഞ്ഞു; സ്വര്‍ണവില വീണ്ടും 40,000ല്‍ താഴെ

കൊച്ചി: തുടര്‍ച്ചയായ ദിവസങ്ങളില്‍ മുന്നേറിയ സ്വര്‍ണവില 40,000ല്‍ താഴെ. സംസ്ഥാനത്ത് ഇന്ന് 39,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പവന് 440 രൂപയാണ് കുറഞ്ഞത്. 55 രൂപ കുറഞ്ഞ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4970 രൂപയായി.

ഈ മാസത്തിന്റെ തുടക്കത്തില്‍ 39,000 രൂപയായിരുന്നു സ്വര്‍ണവില. 14ന് 40,240 രൂപയായി വര്‍ധിച്ച് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില താഴ്ന്ന സ്വര്‍ണവില ഒരു ഘട്ടത്തില്‍ 39,680 രൂപയായി ഇടിഞ്ഞിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മുന്നേറി 40000 കടന്ന ശേഷമാണ് ഇന്നത്തെ ഇടിവ്.

Top