സ്വർണവില കുറഞ്ഞു; ഇന്നത്തെ വിപണി നിരക്കറിയാം

കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ വില 39,840 രൂപയായി. ഗ്രാമിന് പത്തുരൂപയാണ് കുറഞ്ഞത്. 4980 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തിൽ 39000 രൂപയായിരുന്നു സ്വർണവില. 10ന് 39,920 രൂപയായി ഉയർന്ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ എത്തി. കഴിഞ്ഞ ദിവസങ്ങളിൽ പടിപടിയായി സ്വർണവില ഉയരുന്നതാണ് ദൃശ്യമായത്.

Top