റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നു; 42,500ലേക്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നു. കഴിഞ്ഞദിവസം വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുറിച്ച 42,000 എന്ന റെക്കോര്‍ഡ് ഭേദിച്ച് പുതിയ നിലവാരത്തില്‍ എത്തിയിരുന്നു. ഇന്ന് കഴിഞ്ഞ ദിവസത്തെ റെക്കോര്‍ഡ് പഴങ്കഥയാക്കിയാണ് വീണ്ടും മുന്നേറിയത്.

ഇന്ന് 320 രൂപ  വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 42,480 രൂപയായി. ഗ്രാമിന് 40 രൂപ കൂടി 5310 രൂപയായി വര്‍ധിച്ചു. ഈ മാസത്തിന്റെ തുടക്കത്തില്‍ 40,480 രൂപയായിരുന്നു സ്വര്‍ണവില. രണ്ടിന് 40,360 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില ഉയരുന്നതാണ് കണ്ടത്.

സ്വര്‍ണവില 42,000 കടന്നും മുന്നേറുമെന്നാണ് വിദഗ്ധര്‍ പ്രവചിച്ചിരുന്നു. ഇത് ശരിവെയ്ക്കുന്നതാണ് ഈ ദിവസങ്ങളിലെ സ്വര്‍ണത്തിന്റെ മുന്നേറ്റം.

Top