സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു; പവന് 320 രൂപയുടെ ഇടിവ്

തിരുവനന്തപുരം: രാജ്യത്തെ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ച നേരിട്ടിട്ടും ഇന്ന് സംസ്ഥാനത്ത് സ്വർണ്ണ വില വർദ്ധിച്ചില്ല. ഇന്ന് സംസ്ഥാനത്തെ സ്വർണ്ണവില കുത്തനെ കുറയുകയാണ് ചെയ്തത്. ഒരു ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണ വില 320 രൂപ കുറഞ്ഞു. ഗ്രാമിന് 4710 രൂപയാണ് ഇന്നത്തെ സ്വർണ്ണ വില. 37,680 രൂപയായി ഒരു പവൻ സ്വർണ്ണ വില കുറഞ്ഞു.

18 ക്യാരറ്റ് സ്വർണ്ണവിലയിൽ ഗ്രാമിന് 35 രൂപയുടെ കുറവുണ്ടായി. 3,890 രൂപയാണ് ഇന്നത്തെ വില. 925 ഗ്രാം ഹോൾമാർക്ക് വെള്ളിക്ക് ഇന്ന് വില കുറഞ്ഞിട്ടില്ല. ഒരു ഗ്രാമിന് വില ഇന്നും 100 രൂപ തന്നെയാണ്. സാധാരണ വെള്ളിക്ക് ഗ്രാമിന് 68 രൂപയാണ് ഇന്നത്തെ വില. കേരളത്തിൽ ഏറ്റവും ഉയർന്ന സ്വർണ്ണ വില രേഖപ്പെടുത്തിയത് 2020 ഓഗസ്റ്റ് ഏഴിനാണ്. ഒരു ഗ്രാമിന് 5250 രൂപയും ഒരു പവന് 42000 രൂപയുമായിരുന്നു അന്നത്തെ സ്വർണ്ണവില.

Top