പ്രളയക്കെടുതി; മുരളീധരന്‍ ഒരു മാസത്തെ ശമ്പളവും, എം.പി ഫണ്ടില്‍നിന്ന് ഒരു കോടിയും നല്‍കി

vmuraleedharan

തിരുവനന്തപുരം: കേരളത്തിലെ പ്രളയക്കെടുതിയില്‍ കൈത്താങ്ങായി രാജ്യസഭാംഗം വി.മുരളീധരനും.

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വി. മുരളീധരന്‍ ഒരു മാസത്തെ ശമ്പളവും തന്റെ എം.പി ഫണ്ടില്‍നിന്ന് ഒരു കോടി രൂപയും ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.

എം.പി ലാഡ്‌സ് പദ്ധതി പ്രകാരം കേന്ദസര്‍ക്കാര്‍ കടുത്ത ദുരന്തമായി പ്രഖ്യാപിച്ചതിനാല്‍ എം.പിമാര്‍ക്ക് പ്രശ്‌ന ബാധിത ജില്ലകളില്‍ ഒരു കോടി രൂപ പ്രകാരം ചെലവഴിക്കാന്‍ കഴിയും.

ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവിന്റെ നിര്‍ദ്ദേശ പ്രകാരം മിക്ക എം.പി മാരും തങ്ങളുടെ ഫണ്ടില്‍നിന്ന് ഒരു കോടി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നുണ്ട്.

Top