രക്ഷാപ്രവര്‍ത്തനത്തിനിടെ തകര്‍ന്ന വള്ളങ്ങള്‍ക്കായി 2.50 കോടിയുടെ പദ്ധതി

Kerala Police-flood

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയത്തില്‍ അകപ്പെട്ടു പോയവരെ രക്ഷിക്കുന്നതിനിടയില്‍ തകര്‍ന്ന 466 വള്ളങ്ങളുടെ അറ്റകുറ്റപ്പണി നടത്തുന്നതിനായി 2.50 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്നു മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ.

ലഭ്യമായ കണക്കു പ്രകാരം ഏഴു വള്ളം പൂര്‍ണ്ണമായി തകര്‍ന്നിട്ടുണ്ടെന്നും, തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍ മലപ്പുറം ജില്ലകളില്‍ നിന്ന് പോയ വളളങ്ങളാണ് പൂര്‍ണമായി തകര്‍ന്നതെന്നും, ഇവയ്ക്കു പകരം പുതിയ വള്ളം വാങ്ങി നല്‍കുമെന്നും മന്ത്രി അറിയിച്ചു.

മാത്രമല്ല, 459 വളളങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടായി, ഇത്തരം വളളങ്ങള്‍ ഒന്നും തന്നെ മത്സ്യബന്ധനത്തിന് ഉപയോഗയോഗ്യവുമല്ല, ഇവ അറ്റകുറ്റപ്പണി നടത്തും. തിരുവനന്തപുരം ജില്ലയിലെ 98 വളളങ്ങളും കൊല്ലം ജില്ലയിലെ 148 വളളങ്ങളും ആലപ്പുഴയിലെ 100 വളളങ്ങളും എറണാകുളം ജില്ലയിലെ 70 വളളങ്ങളും തൃശ്ശൂരിലെ 12 വളളങ്ങളും, മലപ്പുറം ജില്ലയിലെ 19 വളളങ്ങളും കോഴിക്കോട് ജില്ലയിലെ നാലും കണ്ണൂരിലെ എട്ടു വളളങ്ങളുമാണ് ഭാഗികമായി തകര്‍ന്നതെന്നും മന്ത്രി വ്യക്തമാക്കി.

3525 മത്സ്യത്തൊഴിലാളികളാണ് രക്ഷാപ്രവര്‍ത്തനത്തിന് പങ്കെടുത്തത്. 65,000 ലധികം ആളുകളെയാണ് മത്സ്യത്തൊഴിലാളികള്‍ പ്രളയ ദുരന്തത്തില്‍ നിന്നും രക്ഷിച്ചത്.

Top