പ്രളയക്കെടുതി; പാമ്പ് കടിയേല്‍ക്കുന്നവര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുമെന്ന് വനം വകുപ്പ്‌

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയ ദുരന്തത്തിലും ഇപ്പോള്‍ നടക്കുന്ന ശുചീകരണത്തിനിടയിലും പാമ്പ് കടിയേല്‍ക്കുന്നവര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുമെന്ന് വനം വകുപ്പ്.

ഇത്തരക്കാരുടെ ചികിത്സയ്ക്കായി ഒരു ലക്ഷം രൂപ വരെ വനം വകുപ്പ് നല്‍കും. പ്രളയ ബാധിത മേഖലയില്‍ വച്ച് പാമ്പ്് കടിയേറ്റവര്‍ക്കും സര്‍ക്കാര്‍ ആനുകൂല്യത്തിനായി അപേക്ഷിക്കാവുന്നതാണ്.

ചികിത്സാ രേഖകള്‍ അടക്കം വനം വകുപ്പിന്റെ വെബ്‌സൈറ്റില്‍ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് വനം വകുപ്പിന്റെ കണ്‍ട്രോള്‍ റൂം നമ്പരായ 8547604222ല്‍ ബന്ധപ്പെടാവുന്നതാണ്.

Top