കേരളത്തെ കരകേറ്റാന്‍ മഹാരാഷ്ട്രയിലെ ലൈംഗിക തൊഴിലാളികളും, 21000 രൂപ കൈമാറി

Floods in Kerala

തിരുവനന്തപുരം: കേരളത്തെ പ്രളയക്കെടുതിയില്‍ നിന്നും കരകേറ്റാന്‍ മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയിലെ ലൈംഗിക തൊഴിലാളികളുടെയും സഹായഹസ്തം.

കേരളത്തെ സഹായിക്കാനായി അവര്‍ സ്വരൂപിച്ച 21000 രൂപ ഇന്ന് അഹമ്മദ് നഗറിലെ ജില്ലാ അധികാരികള്‍ക്ക് കൈമാറി.

സഹായധന ശേഖരണം തുടരുകയാണെന്നും ഒരു ലക്ഷം രൂപ കൂടി ഉടന്‍ നല്‍കുമെന്നും ലൈംഗിക തൊഴിലാളികള്‍ അറിയിച്ചിട്ടുമുണ്ട്.

ചെന്നൈ പ്രളയ കാലത്തും ഇവര്‍ ധനസഹായം എത്തിച്ചിരുന്നു.

Top