പ്രളയബാധിത മേഖലകളില്‍ വൈദ്യുതി എത്തിക്കാന്‍ റീ കണക്ട് ദൗത്യവുമായി കെഎസ്ഇബി

kseb

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ നിന്നും ജനങ്ങളെ കരകേറ്റാന്‍ മിഷന്‍ റീ കണക്ട് ദൗത്യവുമായി കെഎസ്ഇബി. പ്രളയബാധിത മേഖലകളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ വൈദ്യുതി എത്തിക്കാനുള്ള പദ്ധതിയാണ് മിഷന്‍ റീ കണക്ട്.

അതേസമയം, പ്രളയക്കെടുതിയില്‍ വൈദ്യുതി ബോര്‍ഡിന് 820 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്കുകള്‍. 350 കോടിയുടെ ഉപകരണങ്ങള്‍ തകര്‍ന്നു. 470 കോടിയുടെ വരുമാന നഷ്ടമുണ്ടായി. അഞ്ച് ചെറുകിട നിലയങ്ങള്‍ തകര്‍ന്നു. 1200 ട്രാന്‍സ്ഫോമറുകള്‍ വെള്ളത്തിനടിയിലായി. അഞ്ച് ഉത്പാദനനിലയങ്ങളും 28 സബ് സ്റ്റേഷനുകളും അടച്ചിടേണ്ടിവന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

Top