കേരളത്തിന് കൂടുതല്‍ സഹായവുമായി കേന്ദ്രം; 77,000 മൊബൈല്‍ ടവര്‍ പ്രവര്‍ത്തനക്ഷമം

ഡല്‍ഹി: പ്രളയക്കെടുതിയില്‍ അകപ്പെട്ട കേരളത്തിന് കൂടുതല്‍ സഹായ വാഗ്ദാനങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍.

കേരളത്തിലേക്ക് 20 മെട്രിക് ടണ്‍ ബ്ലീച്ചിംഗ് പൗഡറും, ഒരു കോടി ക്ലോറിന്‍ ഗുളികകളും കേന്ദ്രം കയറ്റി അയക്കും.

മാത്രമല്ല, 77,000 മൊബൈല്‍ ടവര്‍ പ്രവര്‍ത്തനക്ഷമമാണെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇനി എണ്ണായിരം മൊബൈല്‍ ടവര്‍ കൂടി ശരിയാക്കുമെന്നും, 13 ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ പ്രവര്‍ത്തനരഹിതമാണെന്നും കേന്ദ്രം അറിയിച്ചു.

ഭക്ഷണം, വെള്ളം, മരുന്ന് എന്നിവ കേരളത്തിന് ഉറപ്പാക്കാന്‍ ക്യാബിനറ്റ് സെക്രട്ടറി വിവിധ മന്ത്രാലയങ്ങള്‍ക്ക് ഇന്നലെ നിര്‍ദ്ദേശം നല്‍കിയിരുന്നു. കൂടാതെ, 52 മെട്രിക് ടണ്‍ മരുന്ന് കേരളത്തിലേക്ക് അയച്ചു ഇതുകൂടാതെ 20 മെട്രിക് ടണ്‍ മരുന്ന് കൂടി നല്‍കും.

സ്ഥിതി സാധാരണനിലയിലാകും വരെ സേനകള്‍ കേരളത്തില്‍ തുടരുമെന്നും കേന്ദ്രം ഇന്നലെ അറിയിച്ചിരുന്നു.

Top