പ്രളയക്കെടുതിയില്‍ ഭക്ഷ്യക്ഷാമം വേണ്ട; റേഷന്‍ കടകളും മാവേലി സ്റ്റോറുകളും ഞായറാഴ്ചയും തുറക്കും

തിരുവനന്തപുരം: പ്രളയക്കെടുതി നേരിടുന്ന സാഹചര്യത്തില്‍ ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കാന്‍ സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകളും മാവേലി സ്റ്റോറുകളും ഞായറാഴ്ച തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ഭക്ഷ്യ മന്ത്രി.

കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നവര്‍ക്കെതിരേ കടുത്ത നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയക്കെടുതിയാണ് സംസ്ഥാനം നേരിട്ട് കൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. പ്രളയക്കെടുതികള്‍ നിയന്ത്രണത്തിലാണെന്നും രക്ഷാ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യത്തോടടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ക്ക് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു, ജനങ്ങള്‍ സേനകളുടെ നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും അദ്ദേഹം അറിയിച്ചു. ആദ്യഘട്ടത്തില്‍ തന്നെ സേനയുടെ സഹായം തേടിയിരുന്നു കേന്ദ്രസേന നല്ല രീതിയില്‍ സഹായിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു

കേരളം പ്രളയക്കെടുതിയില്‍ അകപ്പെട്ടിരിക്കെ അടിയന്തര സാഹചര്യം പരിഗണിച്ച് കൂടുതല്‍ സഹായം കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് നേരത്തെ മുഖ്യമന്ത്രി അറിയിച്ചിരുന്നു.

Top