പ്രളയക്കെടുതി വിലയിരുത്താന്‍ കേന്ദ്ര സംഘം ഇന്ന് കേരളത്തിലെത്തും

തിരുവനന്തപുരം: കേരളത്തിലെ പ്രളയക്കെടുതി വിലയിരുത്താനായി കേന്ദ്ര സംഘം ഇന്നെത്തും. കേന്ദ്ര ധനകാര്യ സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് കേരളത്തില്‍ എത്തുന്നത്.

ബാങ്കുകളുടെയും ഇന്‍ഷുറന്‍സ് കമ്പനികളുടെയും പ്രവര്‍ത്തനങ്ങളും അതോടൊപ്പം തന്നെ സംസ്ഥാനത്ത് നടക്കുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങളും സംഘം വിശദമായി പഠിക്കും.

അഡീഷണല്‍ സെക്രട്ടറി ദേബാശിഷ് പാണ്ഡെ, സാമ്പത്തിക ഉപദേഷ്ടാവ് ശ്രീനിവാസ റാവു, പൊതുമേഖലാ ബാങ്കുകളുടെ സിഎംഡിമാര്‍, നബാര്‍ഡ് പ്രതിനിധികള്‍, ഇന്‍ഷുറന്‍സ് കമ്പനി പ്രതിനിധികള്‍ എന്നിവരും കേന്ദ്രമന്ത്രിക്കൊപ്പം എത്തുന്നുണ്ട്.

അതേസമയം, പ്രളയദുരന്തത്തെ തുടര്‍ന്ന് സംസ്ഥാനത്തെത്തിയ ലോകബാങ്ക്-എഡിബി സംഘവുമായും സംസ്ഥാന സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും.

Top