പ്രളയക്കെടുതിയില്‍ അകപ്പെട്ട് ക്യാമ്പുകളില്‍ കഴിയുന്നവരെ മുഖ്യമന്ത്രി സന്ദര്‍ശിക്കുന്നു

pinarayi

കൊച്ചി: സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍ അകപ്പെട്ട് ക്യാമ്പുകളില്‍ കഴിയുന്നവരെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിക്കുന്നു. മൂന്ന് ജില്ലകളിലെ പ്രളയബാധിത പ്രദേശങ്ങളിലാണ് മുഖ്യമന്ത്രി ഇന്ന് സന്ദര്‍ശനം നടത്തുന്നത്.

രാവിലെ എട്ടുമണിക്ക് തിരുവനന്തപുരത്തുനിന്നും ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം ചെങ്ങന്നൂരിലെത്തിയ അദ്ദേഹം ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു.അതിനു ശേഷം കോഴഞ്ചേരിയിലേയ്ക്കാണ് അദ്ദേഹം പോകുന്നത്.ആറന്‍മുള കഴിഞ്ഞാല്‍ ഏറ്റവുമധികം പ്രളയം ബാധിച്ച സ്ഥലമാണ് കോഴഞ്ചേരി. ഇവിടെ ആളുകള്‍ക്ക് ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് വീടുകളിലേയ്ക്ക് പോകാന്‍ പറ്റാത്ത സാഹചര്യം നിലനില്‍ക്കുന്നുണ്ട്.

തുടര്‍ന്ന് അദ്ദേഹം ആലപ്പുഴയ്ക്ക് പോകും. ഒരു ലക്ഷത്തോളം ആളുകളെയാണ് ഇവിടെ പുനരധിവസിപ്പിച്ചത്.പിന്നീട് പറവൂരിലും ചാലക്കുടിയിലും മുഖ്യമന്ത്രി സന്ദര്‍ശനം നടത്തും.

വൈകീട്ട് നാലുമണിയോടെ തിരുവനന്തപുരത്ത് തിരിച്ചെത്തി അവലോകന യോഗത്തില്‍ പങ്കെടുക്കും വിധമാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം തീരുമാനിച്ചിട്ടുള്ളത്.

Top