കേരളത്തിനായി ആപ്പിള്‍ ഏഴ് കോടി രൂപ നല്‍കും;സംഭാവന നല്‍കാന്‍ ഡൊണേഷന്‍ ബട്ടണുകളും

ന്യൂഡല്‍ഹി : കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് അമേരിക്കന്‍ ടെക്‌നോളജി ഭീമനായ ആപ്പിള്‍ കമ്പനി ഏഴ് കോടി രൂപ നല്‍കും. ഔദ്യോഗിക വെബ്‌സൈറ്റില്‍ കേരളത്തിലെ ജനങ്ങളെ പിന്തുണച്ച് കൊണ്ടുള്ള ബാനറും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനുള്ള ബട്ടണും ആപ്പിള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കേരളത്തിലുണ്ടായ പ്രളയത്തില്‍ ആപ്പിള്‍ ദു:ഖം രേഖപ്പെടുത്തി. ദുരന്തത്തില്‍ അഭയാര്‍ത്ഥികളായവരെ സഹായിക്കുന്നതിനും തകര്‍ന്ന വീടുകളും സ്‌കൂളുകളും പുനര്‍ നിര്‍മിക്കുന്നതിനുമാണ് ഏഴ് കോടി രൂപ തുക ചെലവഴിക്കുന്നത്. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനായി ഉപഭോക്താക്കള്‍ക്കായി ഐ ട്യൂണ്‍സിലും ആപ് സ്‌റ്റോറിലും ഡൊണേഷന്‍ ബട്ടണുകള്‍ ചേര്‍ത്തിട്ടുണ്ട്.

ഉപഭോക്താക്കള്‍ക്ക് ക്രെഡിറ്റ്,ഡെബിറ്റ് കാര്‍ഡുകള്‍ വഴി അഞ്ച് ഡോളര്‍ മുതല്‍ 200 ഡോളര്‍ വരെ സംഭാവന നല്‍കാനാവുന്ന വിധത്തിലാണ് ഡൊണേഷന്‍ ബട്ടണുകള്‍ ഉള്ളതെന്നും ആപ്പിള്‍ അറിയിച്ചു.

Top