ദൈവത്തിന്റെ സ്വന്തം നാടിനെ രക്ഷിക്കാന്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാം: നയന്‍താര

പെരുമഴയിലും പ്രളയഭീതിയിലും കഴിയുന്ന കേരളത്തിനു വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പെട്ട് മറ്റൊരു പ്രളയദുരിതത്തെക്കൂടി അഭിമുഖീകരിക്കുന്ന മലയാളക്കരയ്ക്കു വേണ്ടി എല്ലാവരുടെയും പിന്തുണയും പ്രാര്‍ത്ഥനയും അഭ്യര്‍ത്ഥിച്ചാണ് നയന്‍താര ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്

കേരളത്തിന്റെ കൂടുതല്‍ കനത്ത വെള്ളപ്പൊക്കത്തില്‍ പെട്ട് മറ്റൊരു ദുരിത കാലത്തിലൂടെയാണ് കടന്നു പോകുന്നതെന്നും അതുകൊണ്ടു തന്നെ ദൈവത്തിന്റെ സ്വന്തം നാടിനെ ഈ ദുരന്ത ഘട്ടത്തില്‍ നിന്നു രക്ഷിക്കാന്‍ എല്ലാവരും ഒരേ മനസ്സോടെ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് താരം കുറിച്ചു.

ദുരിതത്തില്‍ പെട്ടവര്‍ക്ക് ആവശ്യമായ ഭക്ഷണവും വസ്ത്രവും സുരക്ഷിതമായി താമസിക്കുന്നതിനുള്ള ഇടവും ഒരുക്കിക്കൊടുക്കണമെന്നും കേരളത്തോട് കരുണ കാട്ടണമെന്നു ദൈവത്തോടു പ്രാര്‍ത്ഥിക്കാമെന്ന്
താരം ഫെയ്‌സ്ബുക്കിലൂടെ ആവശ്യപ്പെട്ടിരിക്കുകയാണ്.

Top