പ്രളയസെസ് ; ജൂണ്‍ മുതല്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് വില വര്‍ധിക്കും

Kerala Police-flood

തിരുവനന്തപുരം : അധികനികുതി ഏര്‍പ്പെടുത്തുന്ന പ്രളയസെസ് നിലവില്‍ വരുന്നതോടെ നിത്യോപയോഗ സാധനങ്ങള്‍ക്ക് വില വര്‍ധിക്കും. ജൂണ്‍ ഒന്നു മുതലായിരിക്കും സെസ് നടപ്പാക്കുക. സംസ്ഥാനത്തിനകത്ത് മാത്രമാണ് സെസ് ബാധകമാവുക. കേരളത്തിന് പുറത്ത് നിന്ന് വാങ്ങുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് സെസ് ഉണ്ടാകില്ല.

നടപ്പ് ബഡ്ജറ്റിലാണ് ഒരു ശതമാനം പ്രളയസെസ് ധനമന്ത്രി പ്രഖ്യാപിച്ചത്. ഇതനുസരിച്ച് ഏപ്രില്‍ ഒന്നു മുതല്‍ സെസ് നടപ്പാക്കേണ്ടതായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് വന്നതോടെ മാറ്റിവെക്കുകയായിരുന്നു. രണ്ട് വര്‍ഷം ജനങ്ങളില്‍ നിന്നും സെസ് ഈടാക്കുന്നതിലൂടെ 600 കോടി രൂപ അധിക വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ ഏകദേശം 27000 കോടിയോളം രൂപ വേണമെന്നാണ് കണക്ക്. ഇതിന് വേണ്ടി ജിഎസ്ടിക്ക് മേല്‍ രാജ്യവ്യാപകമായി ഒരു ശതമാനം സെസ് ഏര്‍പ്പെടുത്തി 2000 കോടി രൂപ സമാഹരിക്കാനുള്ള നിര്‍ദേശം കേന്ദ്രം കേരളത്തിന് സമര്‍പ്പിച്ചിരുന്നു. ഇത് ജിഎസ്ടി കൗണ്‍സില്‍ തള്ളിയതോടെയാണ് കേരളം സെസ് നടപ്പിലാക്കാന്‍ തീരുമാനിച്ചത്.

Top