പെരിങ്ങല്‍കുത്ത് ഡാമില്‍ നിന്നും കൂടുതല്‍ വെള്ളം ഒഴുകി എത്തും; മൂവാറ്റുപുഴ,പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം

കൊച്ചി: കനത്ത മഴയെത്തുടര്‍ന്ന് ഭൂതത്താന്‍കെട്ട്, മലങ്കര അണക്കെട്ടുകളുടെ എല്ലാ ഷട്ടറുകളും തുറന്നു.പെരിയാറിന്റെയും മൂവാറ്റുപുഴയാറിന്റെയും തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും എറണാകുളം ജില്ലാ കളക്ടര്‍ അറിയിച്ചു.

പെരിങ്ങല്‍കുത്ത് ഡാമില്‍ നിന്നും ചാലക്കുടി പുഴയിലേക്ക് കൂടുതല്‍ വെള്ളം ഒഴുകിയെത്തുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ സമീപത്തെ സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറി താമസിക്കണമെന്നും അധികൃതര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു

പറമ്പിക്കുളത്ത് നിന്ന് ആളിയാറിലേക്ക് വെള്ളം തുറന്നുവിടുന്ന കനാലില്‍ തടസ്സം നേരിട്ടസാഹചര്യത്തില്‍ തുറന്നുവിട്ട 400 ക്യുസെക്‌സ് വെള്ളംപെരിങ്ങല്‍ക്കുത്ത് ഡാമിലേക്കും വൈകാതെ ചാലക്കുടി പുഴയിലേക്കും എത്തുമെന്നുംചാലക്കുടി പുഴയുടെ തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

Top