യുഎഇ സര്‍ക്കാരിന്റെ സാമ്പത്തിക സഹായം; തടസങ്ങള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

pinarayi-vijayan

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക സഹായം സ്വീകരിക്കുന്നതിലെ തടസങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

തടസ്സങ്ങള്‍ ഔദ്യോഗികതലത്തില്‍ തന്നെ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും, വേണ്ടി വന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിക്കുമെന്നും, യുഎഇയുടെ സാമ്പത്തിക സഹായത്തെ മോദിയും സ്വാഗതം ചെയ്തിരുന്നതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

2016 ലെ ദുരന്ത നിവാരണ നിയമത്തില്‍ വിദേശ സഹായം സ്വീകരിക്കുന്നതില്‍ തടസമില്ലെന്ന് വ്യക്തമാക്കുന്നുണ്ടെന്നും ഇത് സംബന്ധിച്ച് വിശദമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മാത്രമല്ല, രക്ഷാ ദൗത്യത്തില്‍ പങ്കെടുത്ത എല്ലാ സേനാ വിഭാഗങ്ങള്‍ക്കും മുഖ്യമന്ത്രി നന്ദി അറിയിച്ചു. ഈ മാസം 26ന് എല്ലാ സേനാ വിഭാഗങ്ങള്‍ക്കും യാത്രയയപ്പ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Top