പ്രളയം; സംസ്ഥാനത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു

Nilambur floods

ന്യൂഡല്‍ഹി: പ്രളയക്കെടുതി അനുഭവിക്കുന്ന സംസ്ഥാനത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന കാര്യം കേന്ദ്രത്തോട് സംസ്ഥാനം ആവശ്യപ്പെട്ടു. 2101.9 കോടിയാണ് കേന്ദ്രത്തോട് നിലവില്‍ സംസ്ഥാനം ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രളയത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിന് കൊച്ചിയിലെത്തിയ കേന്ദ്രസംഘത്തോടാണ് സംസ്ഥാനം പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിരിക്കുന്നത്. മൂന്ന് മാസത്തിനുളളില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നാണ് കേന്ദ്രസംഘം അറിയിച്ചത്.

ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ശ്രീ. ശ്രീപ്രകാശിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് പ്രളയബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തിയിരുന്നത്.

Top