പ്രളയ ബാധിതര്‍ക്കുള്ള ദുരിതാശ്വാസ സഹായം രണ്ടാഴ്ചയ്ക്കുള്ളില്‍ വിതരണം ചെയ്യണമെന്ന് ഹൈക്കോടതി

highcourt

കൊച്ചി: സംസ്ഥാനത്തെ പ്രളയ ബാധിതര്‍ക്ക് നല്‍കേണ്ട ദുരിതാശ്വാസ സഹായം രണ്ടാഴ്ചയ്ക്കുള്ളില്‍ വിതരണം ചെയ്യണമെന്ന് ഹൈക്കോടതി.

അര്‍ഹരാണെന്നു ജില്ലാ കളക്ടര്‍മാര്‍ കണ്ടെത്തിയവര്‍ക്ക് വേഗത്തില്‍ സഹായം ലഭ്യമാക്കേണ്ടതാണെന്നാണ് ഹൈക്കോടതി അറിയിച്ചിരിക്കുന്നത്. നഷ്ടപരിഹാര വിതരണത്തിലെ പോരായ്മകള്‍ ചൂണ്ടി കാണിച്ച് സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികളിലാണ് സിംഗിള്‍ ബഞ്ച് നിര്‍ദ്ദേശം നല്‍കിയത്.

അപ്പീല്‍ ഹര്‍ജികളിലും ഉടനെ തന്നെ തീരുമാനം എടുക്കണമെന്നാണ് കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. അപ്പീല്‍ ഹര്‍ജികള്‍ സമര്‍പ്പിക്കുമ്പോള്‍ ഉണ്ടാകുന്ന നിയമ സഹായത്തിനു കുടുംബങ്ങള്‍ക്ക് കേരള ലീഗല്‍ സര്‍വീസ് അതോറിറ്റി അടക്കമുള്ളവയില്‍ നിന്ന് നിയമ സഹായം ലഭ്യമാകുമെന്നും കോടതി അറിയിച്ചു.

Top