പ്രളയക്കെടുതിയില്‍ തകര്‍ന്നത് 1801 അംഗന്‍വാടികളും, പുനര്‍നിര്‍മാണത്തിനാവശ്യം 118 കോടി

Nilambur floods

തിരുവനന്തപുരം: സംസ്ഥാനത്ത് നാശം വിതച്ച പ്രളയത്തില്‍ കേടുപാടുണ്ടായത് 1801 അംഗന്‍വാടികള്‍ക്കെന്നു കണക്ക്. പ്രാഥമിക കണക്കെടുപ്പില്‍ 131 അംഗന്‍വാടികള്‍ പൂര്‍ണമായി ഉപയോഗശൂന്യമായതായി കണ്ടെത്തിയതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു.

1670 അംഗന്‍വാടികള്‍ക്ക് ഭാഗികമായ കേടുപാടുണ്ട്. ഇവയുടെ പുനര്‍നിര്‍മാണത്തിനായി 118 കോടി രൂപ ആവശ്യമായിവരും. ഇവയ്ക്ക് പകരം താത്ക്കാലിക സംവിധാനം ഏര്‍പ്പെടുത്തും. പുതിയ അംഗന്‍വാടി രൂപകല്‍പന ചെയ്ത് മാതൃകാ അംഗന്‍വാടികളായി പുനര്‍നിര്‍മിക്കാനും തീരുമാനിച്ചു.

മാത്രമല്ല, പോഷകാഹാരങ്ങള്‍ വീടുകള്‍ വഴി കൃത്യമായി വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

Top