ചാലക്കുടിയിലേക്ക് പ്രളയം കൊണ്ടുവന്നത് പടുകൂറ്റന്‍ ചീങ്കണ്ണിയെ ! പണിപ്പെട്ട് കാടുകേറ്റി നാട്ടുകാര്‍

തൃശൂര്‍: കേരളത്തെ വിഴുങ്ങിയ പ്രളയത്തില്‍ ജനവാസമേഖലകളിലേക്ക് ഒഴുകിയെത്തിയ ഇഴജന്തുക്കളുടെ ശല്യം ക്യാമ്പുകളില്‍ നിന്നും വീട്ടിലേക്ക് തിരിച്ചെത്തിയവരെ വലയ്ക്കുന്നത് കുറച്ചൊന്നുമല്ല.

പാമ്പുകളെയും പഴുതാരകളെയുമൊക്കെ പ്രതീക്ഷിച്ച് തന്നെയാണ് ഓരോരുത്തരും വീടുകളിലേക്ക് പ്രവേശിക്കുന്നത്. എന്നാല്‍ ചാലക്കുടിക്കാര്‍ക്കിടയിലേക്ക് പ്രളയം കൊണ്ടുവന്നത് വമ്പന്‍ ചീങ്കണ്ണിയെയായിരുന്നു.

ചാലക്കുടി പരിയാരം പഞ്ചായത്തിലെ കാഞ്ഞിരപ്പള്ളി പാഠശേഖരത്തിലാണ് ചീങ്കണ്ണിയെത്തിയത്.

മലവെള്ളത്തില്‍ ഒഴുകിയെത്തിയാതാവാം എന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

ഏകദേശം നൂറ് കിലോ വരുന്ന ചീങ്കണ്ണിയെ ഏഴോളം പേര്‍ ചേര്‍ന്ന് കീഴ്‌പ്പെടുത്തി വനപാലകരെ ഏല്‍പ്പിച്ചു.

Top