ജനക്ഷേമകരമായ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്: എ. വിജയരാഘവന്‍

തിരുവനന്തപുരം: പ്രളയത്തെ തുടര്‍ന്ന് കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് ഊന്നല്‍ നല്‍കുന്നതും ജനക്ഷേമകരവുമായ ബജറ്റാണ് ധനമന്ത്രി ഡോ തോമസ് ഐസക്ക് അവതരിപ്പിച്ചിരിക്കുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍.

നവകേരള നിര്‍മ്മാണത്തിനായി തയ്യാറാക്കിയിരിക്കുന്നത് 25 പദ്ധതികളാണെന്നും കുടുംബങ്ങള്‍ക്ക് സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താനുള്ള തീരുമാനം പ്രാധാന്യമുള്ളതാണെന്നും വിഭവ സമാഹരണത്തിനാണ് ബജറ്റ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാവങ്ങളോടുള്ള സര്‍ക്കാരിന്റെ കരുതലിനുള്ള തെളിവാണ് ക്ഷേമ പെന്‍ഷനുകളില്‍ നൂറു രൂപ വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനമെന്നും ശബരിമല വികസനത്തിന് 739 കോടി രൂപ വകയിരുത്തിയത് കള്ള പ്രചാരകര്‍ക്കുള്ള ശക്തമായ മറുപടിയാണെന്നും വിജയരാഘവന്‍ വ്യക്തമാക്കി.

Top