ചെങ്ങന്നൂരിലെ പ്രളയ മേഖലയില്‍ ഇനിയും 30,000 പേര്‍; രക്ഷാദൗത്യം അന്തിമ ഘട്ടത്തില്‍

Floods in Kerala

കൊച്ചി: സംസ്ഥാനത്തെ വിഴുങ്ങിയ പ്രളയത്തില്‍നിന്ന് ജനങ്ങളെ കരകയറ്റാനായുള്ള രക്ഷാദൗത്യം അന്തിമ ഘട്ടത്തില്‍. ചെങ്ങന്നൂരിലെ രക്ഷാപ്രവര്‍ത്തനം ഔദ്യോഗികമായി അവസാനിച്ചെന്നു മന്ത്രി തോമസ് ഐസക് അറിയിച്ചു. പുറത്തെത്താന്‍ അഭ്യര്‍ത്ഥിച്ച എല്ലാവരെയും ക്യാമ്പുകളില്‍ എത്തിച്ചിട്ടുണ്ടെന്നും, 30,000 പേര്‍ ഇനിയും പ്രളയ മേഖലയിലുണ്ടെന്നും അദ്ദേഹം അറിയിച്ചു.

എന്നാല്‍, ഇവരാരും അപകടകരമായ അവസ്ഥയില്‍ അല്ലെന്നും പുറത്തേക്കു വരാന്‍ താല്‍പര്യമില്ലാത്തവരാണെന്നും പൊലീസ് അറിയിച്ചു. ഇവര്‍ക്ക് ഇന്നലെയും ഭക്ഷണവും വെള്ളവും വിതരണം ചെയ്തു. വെള്ളമിറങ്ങിത്തുടങ്ങിയ പുത്തന്‍കാവ്, ആറാട്ടുപുഴ, മാലക്കര പ്രദേശങ്ങളിലേക്കു ക്യാമ്പുകളില്‍ നിന്ന് ആളുകള്‍ മടങ്ങുന്നുണ്ട്.

അതേസമയം, കുട്ടനാട്ടിലെ പ്രളയബാധിത മേഖലകളില്‍ പതിനായിരത്തോളം ആളുകളാണ് ഇനിയുമുള്ളത്. ഇതില്‍ നാലായിരത്തോളം പേര്‍ എടത്വ കോളജിലെ ദുരിതാശ്വാസ ക്യാമ്പിലാണ്. കൂടാതെ വഞ്ചിവീടുകളില്‍ താമസിക്കുന്നവരുമുണ്ട്.

Top