പ്രളയ മേഖലയിലെ ജപ്തി നടപടികള്‍ ഒഴിവാക്കണം; ബാങ്കുകളോടു സര്‍ക്കാര്‍

തിരുവനന്തപുരം: പ്രളയമേഖലകളില്‍ ജപ്തി നടപടികള്‍ പാടില്ലെന്ന് ബാങ്കുകളോട് സര്‍ക്കാര്‍ ആവശ്യപ്പെടും. സംസ്ഥാനതല ബാങ്കേഴ്സ് സമിതിയില്‍ സര്‍ക്കാര്‍ ഇക്കാര്യം ബാങ്കുകളെ അറിയിക്കും. ഒരുവര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ച സ്ഥലങ്ങളെ ഒഴിവാക്കണമെന്നാണ് ആവശ്യപ്പെടുക. മന്ത്രിസഭായോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.

കാര്‍ഷിക കടങ്ങള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളെ ജപ്തിയില്‍നിന്ന് ഒഴിവാക്കണമെന്നും സര്‍ക്കാര്‍ ബാങ്കുകളുടെ സമിതിയോട് ആവശ്യമുന്നയിച്ചിട്ടുണ്ട്.

പ്രളയബാധിത മേഖലയിലെ എല്ലാ വായ്പകള്‍ക്കും ബാങ്കുകള്‍ ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു.

Top