കാഴ്ച്ചക്കാരായി കവളപ്പാറയിലേക്ക് പോകല്ലേ; അഭ്യര്‍ത്ഥനയുമായി സണ്ണിവെയ്ന്‍

ദുരിതപെയ്ത്തില്‍ കേരളജനത ഒന്നാകെ വലയുമ്പോള്‍ മലപ്പുറത്തെ കവളപ്പാറയും വയനാട്ടിലെ പുത്തുമലയും ദുരന്തഭൂമി ആയിരിക്കുകയാണ്. ആരുടേയും കരളലിയിപ്പിക്കുന്ന കാഴ്ചയാണ് അവിടങ്ങളില്‍ കാണാന്‍ സാധിക്കുന്നത്. ഉറ്റയവരേയും ഉടയവരേയും നഷ്ട്ടപ്പെട്ടവര്‍, ജീവിതത്തിലെ ആക സമ്പാദ്യമായ കിടപ്പാടം നഷ്ടപ്പെട്ടവര്‍ ഇങ്ങനെ ഒരോ കാഴ്ചകളും കണ്ണ് നനയിപ്പിക്കുന്നു.ഇവിടെ ഇപ്പോഴും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

എന്നാല്‍ മഴയുടെ ശക്തി കുറഞ്ഞതോടെ ദുരന്തഭൂമി നേരിട്ട് കാണാനെത്തുന്നവരെ കൊണ്ട് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം നേരിടുകയാണ്. ഈ അവസരത്തില്‍ കവളപ്പാറയിലേക്ക് കാഴ്ച്ചക്കാരായി പോവാതിരിക്കാന്‍ അഭ്യര്‍ത്ഥിക്കുകയാണ് നടന്‍ സണ്ണി വെയ്ന്‍. ഫെയ്‌സ് ബുക്കിലൂടെയാണ് താരത്തിന്റെ അഭ്യര്‍ത്ഥന.

കവളപ്പാറയിലേക്ക് ആളുകളുടെ ഒഴുക്കാണ്, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി അല്ല ലീവ് ആയത് കൊണ്ട് ഉരുള്‍പ്പൊട്ടിയ സ്ഥലം കാണാന്‍ വന്നവരാണ് എല്ലാവരും. . ഇവരെ കൊണ്ടും ഇവര്‍ വന്ന വാഹനങ്ങളെ കൊണ്ടും രക്ഷാപ്രവര്‍ത്തകര്‍ക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ട് ഉണ്ടാവുന്നു എന്നാണ് താരം പറയുന്നകത്.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കവളപ്പാറയിലേക്ക് ആളുകളുടെ ഒഴുക്കാണ്, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി അല്ല കെട്ടോ, ലീവ് ആയത് കൊണ്ട് ഉരുള്‍പ്പൊട്ടിയ സ്ഥലം കാണാന്‍ വന്നവരാണത്രേ. ഇവരെ കൊണ്ടും ഇവര് വന്ന വാഹനങ്ങളെ കൊണ്ടും രക്ഷാപ്രവര്‍ത്തകര്‍ക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ട് ചില്ലറയല്ല, കിലോമീറ്റര്‍ കണക്കിന് ബ്ലോക്കാണ്, ആംബുലന്‍സ് ഉള്‍പ്പെടെയുള്ള രക്ഷാപ്രവര്‍ത്തകരുടെ വാഹനങ്ങള്‍ കുടിങ്ങി കിടക്കുന്നു.

കാഴ്ച്ചക്കാരായി കവളപ്പാറയിലേക്ക് പോവാതിരിക്കുക എന്നതാണ് ഈ സമയത്തെ ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനം…

Top