പ്രധാന ജലവൈദ്യുത പദ്ധതികളിലെ ജലം തുറന്നുവിടേണ്ട സാഹചര്യമില്ല; എം.എം.മണി

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ് അപകടകരമായ നിലയില്‍ അല്ലാത്തതിനാല്‍ ജലം തുറന്നുവിടേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് വൈദ്യുത വകുപ്പ് മന്ത്രി എം.എം.മണി. പ്രധാന ജലവൈദ്യുത പദ്ധതികളായ ഇടുക്കി, ഇടമലയാര്‍, കക്കി, പമ്പ തുടങ്ങിയ ഡാമുകളൊന്നും തുറക്കേണ്ട സാഹചര്യം ഇല്ലെന്ന് അദ്ദേഹം ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

ഇടുക്കി ജലവൈദ്യുത പദ്ധതിയില്‍ ഇപ്പോള്‍ 35 ശതമാനം വെള്ളമാണ് ഉള്ളത്. ഇടമലയാറില്‍ 45 ശതമാനവും കക്കിയില്‍ 34 ശതമാനവും പമ്പയില്‍ 61 ശതമാനവും വീതമാണ് നിറഞ്ഞിരിക്കുന്നത്. അതിനാല്‍ നിലവില്‍ ഈ ഡാമുകള്‍ തുറക്കേണ്ടതില്ലെന്ന് അദ്ദേഹം ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

Top