മയ്യഴിപ്പുഴ കരകവിഞ്ഞു; മാഹി പ്രദേശം വെള്ളപ്പൊക്ക ഭീഷണിയില്‍

മാഹി: മയ്യഴിപ്പുഴ കരകവിഞ്ഞ തിനെ തുടര്‍ന്ന് മാഹിയിലും പരിസര പ്രദേശങ്ങളിലും വെള്ളം കയറാന്‍ സാധ്യത. റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ വെള്ളക്കെട്ട് രൂക്ഷമായിരിക്കുകയാണ്.

അതേസമയം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. നിലമ്പൂരിലെ കവളപ്പാറയില്‍ വിണ്ടും ഉരുള്‍പൊട്ടി. കഴിഞ്ഞ ദിവസം നടന്ന ഉരുള്‍പൊട്ടലില്‍ കുടുങ്ങിയവര്‍ക്കായുള്ള തെരച്ചില്‍ നടക്കുന്നതിനിടെയാണ് ഉരുള്‍ പൊട്ടിയത്. രക്ഷാപ്രവര്‍ത്തകരും നാട്ടുകാരും ഓടിമാറിയതിനാല്‍ ആളപായം ഉണ്ടായില്ല.

Top