തിരുവനന്തപുരം: കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന് 5.69 കോടി രൂപയുടെ ലാഭം. 2016-17 കാലയളവിലെ സാമ്പത്തിക വര്‍ഷത്തെ കണക്കു പ്രകാരമാണിത്.
കഴിഞ്ഞദിവസം ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് പ്രഖ്യാപനമുണ്ടായത്. 385.31 കോടി രൂപയുടെ വായ്പ അനുവദിക്കലും 655.27 കോടിരൂപയുടെ വായ്പാ വിതരണവും 874.28 കോടി രൂപയുടെ വായ്പാ തിരിച്ചടവും ഈ കാലയളവില്‍ ഉണ്ടായി.
നെറ്റ് നിഷ്‌ക്രിയാസ്തി 5.93 ശതമാനത്തില്‍നിന്ന് 4.25 ശതമാനമായി കുറയുകയും ചെയ്തു. 201718 സാമ്പത്തികവര്‍ഷം 900 കോടിയുടെ വായ്പ അനുവദിക്കലും 800 കോടിയുടെ വായ്പാവിതരണവുമാണ് ലക്ഷ്യമിടുന്നതെന്ന് എം ഡി എംജി. രാജമാണിക്യം അറിയിച്ചു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ ഏഴ് ശതമാനം വര്‍ധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്.