തൃശൂരില്‍ കേരളോത്സവം സര്‍ക്കാര്‍ ആംബുലന്‍സ് ലൈറ്റിന്റെ സഹായത്തോടെ

തൃശൂരില്‍ കേരളോത്സവം സംഘടിപ്പിച്ചത് സര്‍ക്കാര്‍ ആംബുലന്‍സിന്റെ ലൈറ്റ് ഓണ്‍ ചെയ്ത്. തൃശൂര്‍ ചേലക്കര ഗ്രാമപ്പഞ്ചായത്തിന്റെ കേരളോത്സവ മത്സര പരിപാടിയിലാണ് സംഭവം. സര്‍ക്കാര്‍ ആംബുലന്‍സിന്റെയും ഗ്രാമപ്പഞ്ചായത്ത് ജീപ്പിന്റെയും ഹെഡ്‌ലൈറ്റ് തെളിച്ചാണ് വടംവലി മത്സരം നടത്തിയത്.

ഇന്നലെ രാത്രി എട്ടു മണിക്ക് ചേലക്കര ബസ് സ്റ്റാന്‍ഡിനുള്ളിലാണ് മത്സരം സംഘടിപ്പിച്ചത്. എന്നാല്‍ ഇവിടെയുള്ള ഹൈമാസ്റ്റ് ലൈറ്റ് മാസങ്ങളായി പ്രവര്‍ത്തനരഹിതമായിരുന്നു. കേരളോത്സവത്തിന്റെ നടത്തിപ്പിനായി ഒന്നരലക്ഷം രൂപ വകയിരുത്തിയെങ്കിലും സംഘാടകര്‍ ലൈറ്റ് ഒരുക്കാത്തതാണ് ആംബുലന്‍സിന്റെ ലൈറ്റ് തെളിയിക്കേണ്ട അവസ്ഥയിലേക്ക് എത്തിച്ചത്.

Top