ട്രെയിനിലേക്ക് ഇലക്ട്രിക് ലൈൻ പൊട്ടി വീണ സംഭവം; ഗതാ​ഗത തടസം നീക്കി

കോട്ടയം : കോട്ടയം കോതനല്ലൂരില്‍ വൈദ്യുതി കമ്പി പൊട്ടി വീണ് നിര്‍ത്തിയിട്ട ട്രെയിന്‍ പുറപ്പെട്ടു. ഡീസല്‍ എഞ്ചിന്‍ ഘടിപ്പിച്ചാണ് കേരള എക്‌സ്പ്രസ് പുറപ്പെട്ടത്. എറണാകുളം വരെ ഡീസന്‍ എഞ്ചിന്‍ യാത്ര തുടരും പിന്നീട് ഇലക്ട്രിക് എഞ്ചിനിലേക്ക് മാറ്റും. കേരള എക്‌സ്പ്രസിന് മുകളിലേക്ക് റയില്‍വേയുടെ വൈദ്യുതി കമ്പി പൊട്ടി വീഴുകയായിരുന്നു.

കോതനല്ലൂരില്‍ ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. ഇലക്ട്രിക് എഞ്ചിനെ ട്രാക്ഷന്‍ ലൈനുമായി ബന്ധിപ്പിക്കുന്ന പാന്റോഗ്രാഫ് എന്ന സംവിധാനം തകര്‍ന്ന് വീഴുകയായിരുന്നു. പാന്റോഗ്രാഫ് പൊട്ടി വീണത് ഇലക്ട്രിക് ലൈന്‍ പൊട്ടാന്‍ കാരണമായി.

 

 

Top