എക്‌സൈസ് വകുപ്പ് ഇനി മഹീന്ദ്രയുടെ ടിയുവി300 ൽ; വാങ്ങിയത് 64 എണ്ണം

തിരുവനന്തപുരം: ഇനി സംസ്ഥനത്തെ എക്‌സൈസ് വകുപ്പ് എത്തുക മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ടിയുവി300 വാഹനത്തില്‍ ആയിരിക്കും. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ ആണ് പുതിയ വാഹനങ്ങള്‍ ഫ്‌ളാഗ് ഓഫ് ചെയ്തത്.

എക്‌സൈസ് വകുപ്പിനെ നവീകരിക്കുന്നതിന്റെയും ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് സര്‍ക്കാര്‍ പുതിയ വാഹനങ്ങള്‍ വാങ്ങിയത്. പട്രോളിങ്ങിനും മറ്റുമായി ഈ വാഹനങ്ങളെയായിരിക്കും എക്‌സൈസ് വകുപ്പ് ഉപയോഗിക്കുക. കൂടുതല്‍ സൗകര്യം ഉള്ളത് കൊണ്ടാണ് മഹീന്ദ്രയുടെ ടിയുവി300 വാഹനത്തെ പോലീസ് സേനകള്‍ വാങ്ങുന്നത്.

മഹീന്ദ്രയുടെ എംഹോക് എന്‍ജിനാണ് ടിയുവി 300ന്റെ ഹൃദയം. 1493 സിസി ഓയില്‍ ബര്‍ണര്‍ എന്‍ജിന്‍ 100 എച്ച്പി പവറും 240 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. മികച്ച ഗ്രൗണ്ട് ക്ലിയറന്‍സ് നല്‍കുന്ന ഈ വാഹനം ഓഫ് റോഡുകളിലും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നതാണ്. സ്പീഡ് മാനുവലാണ് ട്രാന്‍സ്മിഷന്‍. പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗതയിലെത്താന്‍ വാഹനത്തിന് 19 സെക്കന്‍ഡ് മാത്രം മതി.

Top